കൂടരഞ്ഞി: താഴെ കൂടരഞ്ഞി അങ്കണവാടിക്കും സാംസ്കാരിക നിലയത്തിനും സമീപം അപകടഭീഷണിയായി നിലകൊണ്ടിരുന്ന തണൽമരം മുറിച്ചുമാറ്റി.
ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റിയത്. വർഷങ്ങളായി പ്രദേശവാസികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്ന ഈ മരം അങ്കണവാടിയിലേക്കും സാംസ്കാരിക നിലയത്തിലേക്കും എത്തുന്ന കുട്ടികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയിരുന്നു.
മരം മുറിച്ചുമാറ്റുന്ന നടപടികൾക്ക് വാർഡ് അംഗം നിസാറാ ബീഗം, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ മോഹ്സിൻ, വില്ലേജ് ഓഫീസർ കെ.ജി. രാജേഷ്, ഓവർസിയർ ആര്യ, സലീം പാട്ടൊത്ത് എന്നിവർ നേതൃത്വം നൽകി.